Pinned
മാറ്റൻ
മറ്റുള്ളവരുടെ വിഷമങ്ങളിൽ അവരെ ആശ്വസിപ്പിക്കാൻ പലതും പറയാറുണ്ട്, അത് അവർക്ക് ആശ്വാസം ആണെന്ന് കരുതാറും ഉണ്ട്. എന്റെയും പല പ്രശ്നങ്ങളെയും അല്ലലില്ലാതെ നേരിട്ടിട്ടും ഉണ്ട്. അന്നൊക്കെ അമ്മയുണ്ടായിരുന്നു ഇടയ്ക്ക് വിളിച്ച് ആശ്വസിക്കാൻ. അമ്മ ഒന്ന് കിടന്ന് പോയപ്പോൾ ആണ് മനസ്സിലാവുന്നത്, എന്റെ ധൈര്യം അമ്മയായിരുന്നു എന്ന്. ഇന്ന് ഫോൺ വിളിച്ചപ്പോൾ കുറച്ച് നേരം നോക്കി ചിരിച്ചു. അതെനിക്ക് തന്ന ആശ്വാസം ചെറുതല്ല.
മുടുക്കൻ, ഓന് സീറ്റ് കൊടുത്തില്ലേൽ വൻ നഷ്ടം ആവും. www.livemint.com/news/india/s...
അബോധാവസ്ഥയിൽ ആയിരിക്കുന്ന ഒരാൾക്ക് വെള്ളം കൊടുത്താൽ തൊണ്ടയ്ക്ക് പിടിച്ച് മരിച്ച് പോവാൻ സാധ്യതയുണ്ട് എന്ന് ഞാൻ വീട്ടിൽ നിന്ന് പറഞ്ഞു മരിക്കാൻ നേരം അബോധാവസ്ഥയിൽ ആയിരിക്കില്ലേ എന്നൊരു ചോദ്യം അമ്മയുടെ വക ഏറെക്കുറെ എന്നുത്തരം പിന്നെ കുറച്ച് നേരം നിശബ്ദത മുത്തശ്ശിക്ക് അവസാനം വെള്ളം കൊടുത്തത് അമ്മ ആയിരുന്നു.
മാറ്റൻ reposted
ഇപ്പോൾ വർക്ക് ചെയ്യുന്ന സ്ഥലത്ത് നിന്ന് ഒന്ന് മാറിയാലോ എന്നൊരു ആലോചന ഉണ്ട്. മാറിയാൽ ബോണ്ട് ബ്രേക്ക് ചെയ്യേണ്ടി വരും. പുതിയ ഓഫർ, വർക്ക് പ്രെഷർ ഒരേ പോലെയാവും. പക്ഷേ, കുറെ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്. വെസ്റ്റിബുലർ, ടിന്നിറ്റസ് ഒക്കെ അഡിഷണൽ ആയി വരുന്നുണ്ട്. ഒരു വട്ടം കൂടി ആലോചിച്ച് നാളെ മറുപടി കൊടുക്കാൻ ആണ് പറഞ്ഞിരിക്കുന്നത്. ആകെപ്പാടെ ഒരു കൺഫ്യൂഷനിൽ ആണ്.
പുലർച്ചെ മൂന്ന് മണിവരെ നമ്മൾ രണ്ട് പേരും എന്തൊക്കെയോ സംസാരിച്ച് ഇരുന്നു. സമയം ഇത്ര ആയി എന്ന് ഫോൺ നോക്കിയപ്പോൾ ആണ് അറിഞ്ഞത്. അങ്ങനെ രാവിലെ എഴുന്നേൽക്കാൻ ഏറെ വൈകി. കുളിച്ചു എന്നാക്കി അയൺ ഒന്നും ചെയ്യാതെ നേരെ ജോലിക്ക്. ഷർട്ടിന്റെ മേലെ വൈറ്റ് എപ്രൺ അങ്ങനെ കാലങ്ങൾക്ക് ശേഷം ഇട്ടു. ഇതിനെ കൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ട്. സാധാരണ കസേരയ്ക്ക് കവർ ആയിട്ടാണ് ഉപയോഗിക്കുന്നത്.
സിപിഎമ്മിലെ പ്രശ്നങ്ങൾ മുതലെടുത്ത് കഴിഞ്ഞ തവണ നല്ല ഫൈറ്റ് കൊടുത്ത് കഴിഞ്ഞ 5 വർഷവും മണ്ഡലത്തിൽ നിറഞ്ഞ് നിന്ന് പ്രവർത്തിച്ച റഷീദിനെ ധർമ്മടത്ത് ചാവേറാക്കി വിമതനെ മത്സരിപ്പിച്ച് ജയിക്കാം എന്ന കണക്ക് കൂട്ടൽ ഒക്കെ ആരുടെ ബുദ്ധി ആണോ എന്തോ. ഇതൊക്കെ കാണുമ്പോൾ ഇവന്മാർ തമ്മിൽ നല്ല ധാരണ ഉണ്ടെന്ന് തോന്നുന്നു. ഇത്തവണയും എൽഡിഎഫ് തന്നെ ഭരിക്കാൻ ചിലർ കച്ച കെട്ടി ഇറങ്ങിയിട്ടുണ്ട്.
യൂറീക്ക വിജ്ഞാനോത്സവം എന്ന പരിപാടിയിൽ പങ്കെടുത്താണ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് എന്താണ് എന്ന് കേട്ട് തുടങ്ങിയത്. അത് എന്നെ ശാസ്ത്രത്തോട് അടുപ്പമുള്ളൊരാളാക്കി മാറ്റി. അങ്ങനെ ‘എന്ത് കൊണ്ട് എന്ത് കൊണ്ട്…’ എന്നൊരു പുസ്തകം ഒക്കെ വാങ്ങിയിരുന്നു വീട്ടിൽ.സ്കൂൾ കഴിഞ്ഞതിന് ശേഷം ആ സംഘടനയെ അധികം കേട്ടിരുന്നില്ല. പിന്നീട് ലൂക്ക എന്ന യൂട്യൂബ് ചാനലിലൂടെ ആണ് വീണ്ടും ആ സംഘടനയിലേക്ക് എത്തുന്നത്. അതിൽ വരുന്ന വീഡിയോകൾ ഒക്കെ കാണാറുണ്ട്. അങ്ങനെ കണ്ട് കണ്ടാണ് വൈശാഖനിലേക്കും വിജയകുമാറിലേക്കും ഒക്കെ എത്തിപ്പെടുന്നത്. എന്നിലെ രാഷ്ട്രീയ നിലപാട് മാറ്റത്തിലും പരിഷത്തിന്റെ പങ്കുണ്ട്.